കേൾക്കാത്ത ഒരു രാഗം

PUBLIC BETA

Note: You can change font size, font face, and turn on dark mode by clicking the "A" icon tab in the Story Info Box.

You can temporarily switch back to a Classic Literotica® experience during our ongoing public Beta testing. Please consider leaving feedback on issues you experience or suggest improvements.

Click here

ജിഷ തന്‍റെ ജോലി തീർത്ത് എഴുന്നേറ്റു. മിനിയുടെ നോട്ടം കണ്ട് അവൾ ഒരു ഗൂഡസ്മിതം കൂട്ടുകാരിക്കു കൊടുത്തുകൊണ്ട് അടുക്കളയിലേക്ക് പോയി. “ഞാൻ കാപ്പി എടുക്കാമേ.” അവൾ വിളിച്ചു പറഞ്ഞു.

“റൊമ്പ നൻട്രി!”, തിരികെ വിളിച്ചു പറഞ്ഞിട്ട് ജിഷ കേൾക്കാതെ ശബ്ദം താഴ്ത്തി വിശ്വനാഥൻ കൂട്ടിച്ചേർത്തു, “ആദ്യമേ പറഞ്ഞതിന്‌; ഇല്ലെങ്കിൽ കുടിച്ചു കഴിഞ്ഞ് ഈ സാധനം കാപ്പി ആണോ ചായ ആണോ എന്ന് wonder അടിക്കേണ്ടി വന്നേനെ.”

മിനി ചിരിച്ചു പോയി. അവൾ അയാളുമായി സംസാരിച്ചുകൊണ്ട് നില്ക്കുമ്പോൾ ജിഷ കാപ്പിയുമായി വന്നു. ഒന്നിച്ചിരുന്ന് കാപ്പികുടി കഴിഞ്ഞതിനു ശേഷം അവർ പുറത്തേക്കു പോകാൻ ഒരുക്കം തുടങ്ങി.

അര മണിക്കൂറിനുള്ളിൽ മൂവരും തയ്യാറായി. ഇളം നീല നിറത്തിലുള്ള ലെഗ്ഗിങ്സും അതിനൊപ്പം കടും പച്ച നിറമുള്ള, കഴുത്തിനും ബട്ടൺ സ്ലിറ്റിനു ചുറ്റിനും ചിത്രവേലകളുള്ള സാൽവാർ ടോപ്പും ആണ്‌ മിനി ധരിച്ചത്. പച്ച നിറമുള്ള ജീൻസും നീല നിറമുള്ള, മാറിൽ “e^iπ = -1” എന്ന് വെള്ള അക്ഷരങ്ങളിൽ എഴുത്തും ഉള്ള ടി-ഷർട്ടും ആയിരുന്നു ജിഷയുടെ വേഷം. ഒരു നീല ജീൻസും കറുപ്പ് നിറമുള്ള ടി-ഷർട്ടും ധരിച്ച് വിശ്വനാഥൻ വന്നപ്പോൾ മിനി അയാൾക്കു നേരെ തനി “പൂവാലൻ” മട്ടിലുള്ള ഒരു ചൂളമടി വിട്ടു. അവളെ നോക്കി കണ്ണുകളുരുട്ടിക്കൊണ്ട് ജിഷ അവളുടെ ചെവിക്കു പിടിച്ച് തിരിച്ചു.

അന്ന് ആഹ്ലാദത്തിന്‍റെ സായാഹ്നമായിരുന്നു അവരുടേത്. പാർക്കിലും സിനിമ കാണാനും റെസ്റ്റോറന്‍റിലും അവർ പോയി. ജിഷയുടെയും മിനിയുടെയും കളിയും ചിരിയും കൊച്ചുവർത്തമാനങ്ങളും വിശ്വനാഥന്‍റെ മനസ്സിനെയും ചെറുപ്പമാക്കി.

പാർക്കിലൂടെ അവർ മൂവരും സംസാരിച്ചു കൊണ്ട് നടക്കുമ്പോൾ “അങ്കിൾ എന്‍റെ ബോയ്ഫ്രണ്ട് ...” എന്നു പറഞ്ഞ് മിനി അയാളുടെ കരം കവർന്നു.

ജിഷ അവളുടെ നിതംബത്തിൽ അമർത്തി നുള്ളി.

“ആഹ്!” അവൾ കാറി.

“What happened?” വിശ്വനാഥൻ ചോദിച്ചു.

“അങ്കിളേ ...” അവൾ പരിഭവിച്ചു കൊഞ്ചി, “ഈ അസൂയക്കാരി ദേ എന്നെ പിച്ചുവാ!”

“മര്യാദക്കിരിക്കെടീ.” അയാൾ ജിഷയെ കളിയായി ശാസിച്ചു.

അവർ ഒരു ബഞ്ചിൽ പോയി ഇരുന്നു. അപ്പോൾ ജിഷക്കും മിനിക്കും ഐസ്ക്രീം വേണം. അതിനായി ഒന്നിച്ച് പോയിട്ടു വന്നപ്പോൾ അവർ വീണ്ടും മുൻപത്തേതു പോലെ ഇണക്കുരുവികളായി. തന്‍റെ മനസ്സിൽ തെല്ല് അസൂയ പൊടിഞ്ഞുവോ? വിശ്വനാഥൻ മേനോന്‌ അദ്ഭുതം തോന്നി. എന്തിന്‌! അവർ രണ്ടു പേരും തനിക്ക് ഒരേ പോലെയാണ്‌. ആയിരിക്കുകയും വേണം. പിന്നീടുള്ള സമയം അവരെ അവരുടെ പാട്ടിനു വിട്ട് പിന്മാറി നില്ക്കാൻ വിശ്വനാഥൻ ശ്രമിച്ചെങ്കിലും തങ്ങൾ രണ്ടു കൂട്ടുകാരികളുടെ ഉല്ലാസനിമിഷങ്ങൾ അയാളെ ഒരു പുറംകാഴ്ചക്കാരനായി ഒറ്റപ്പെടുത്തിക്കളയാതെ വിശ്വനാഥനെയും തങ്ങളുടെ സംഭാഷണങ്ങളിലും കളിതമാശകളിലും മിനി പങ്കെടുപ്പിച്ചു. അത് ജിഷയുടെ ശ്രദ്ധയിൽ പെട്ടപ്പോൾ അവളുടെ മനസ്സിൽ മിനിയുടെ പേരിൽ വീണ്ടും കൃതാർത്ഥതയുടെയും സ്നേഹത്തിന്‍റെയും അഭിമാനത്തിന്‍റെയും കുളിരുറവകൾ കിനിഞ്ഞു.

*** *** *** ~ *** *** *** ~ *** *** ***

അന്നു രാത്രി ഏറെ സന്തുഷ്ടരായാണ്‌ അവർ മൂന്നു പേരും തിരികെ ജിഷയുടെ വീട്ടിലെത്തിയത്. സമയം ഏറെ വൈകിയിരുന്നു; അവർ നന്നായി ക്ഷീണിച്ചിരുന്നു. ജിഷക്കും മിനിക്കും ശുഭരാത്രി ആശംസിച്ചിട്ട് വിശ്വനാഥൻ ഉറങ്ങുവാൻ പോയി. അവർ ഇരുവരും ഏതാണ്ട് അരമണിക്കൂറോളം സംസാരിച്ചു കൊണ്ടു കിടന്നിട്ട് എപ്പോഴോ ഉറക്കത്തിലേക്ക് ആണ്ടു പോയി.

അടുത്ത പ്രഭാതം വിടർന്നു; അന്നും ഒരു വെള്ളിയാഴ്ചയായിരുന്നു. അന്നത്തെ ദിവസം മുഴുവനും ജിഷയെ തനിക്കു വിട്ടു തരണമെന്ന് തലേന്നു തന്നെ വിശ്വനാഥനോട് മിനി ആവശ്യപ്പെട്ട് സമ്മതം വാങ്ങിയിരിക്കുകയായിരുന്നു. മിനിയുടെ വീട്ടിൽ അവളുടെ ഡി.വി.ഡി. ശേഖരത്തിലുള്ള സിനിമകൾ കണ്ടും പിന്നെ അവളുടെ അച്ഛന്‍റെ റബ്ബർ എസ്റ്റേറ്റിൽ പോയി കാറ്റു കൊണ്ടും പ്രകൃതിഭംഗി ആസ്വദിച്ചും ഒക്കെയായി അന്നത്തെ ദിവസം ചെലവിടാനായിരുന്നു അവരുടെ പദ്ധതി. വിശ്വനാഥൻ ജോലിസ്ഥലത്തേക്കു പോയതിനു ശേഷം അവർ ഇരുവരും അവരവരുടെ സൈക്കിളുകളിന്മേൽ കയറി മിനിയുടെ വീട്ടിലേക്ക് പോയി. അവർ “Road to Perdition”-ഉം “Clueless”-ഉം കണ്ടു. ഉച്ചഭക്ഷണത്തിനു ശേഷം സൈക്കിളിൽത്തന്നെ അവർ റബ്ബർത്തോട്ടത്തിലേക്ക് പോയി.

മിനിയുടെ വീട്ടിൽ നിന്നും ഏതാണ്ട് രണ്ടു കിലോമീറ്ററോളം അകലെയായിരുന്നു ആ സ്ഥലം. അതിനു ചുറ്റും ഉയരത്തിൽ മുൾക്കമ്പിവേലി കെടിയിട്ടുണ്ടായിരുന്നു. അവിടെ റബ്ബർ ടാപ്പിങ് തൊഴിലാളികൾ ഒഴികെ മറ്റാരും പ്രവേശിക്കാറില്ലായിരുന്നു. അന്ന് അവരും അവധിയിൽ ആയിരുന്നതിനാൽ തോട്ടം വിജനമായിരുന്നു. വഴി നീളെ സംസാരിച്ചു കൊണ്ട് അവർ മെല്ലെ സൈക്കിൾ ചവിട്ടി. ഒടുവിൽ റബ്ബർത്തോട്ടത്തിലേക്കു പ്രവേശിക്കാനുള്ള ഗേറ്റിനു മുന്നിൽ അവർ എത്തിച്ചേർന്നു. അത് താഴിട്ടു പൂട്ടിയിരിക്കുകയായിരുന്നു. മിനി തന്‍റെ പക്കലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് പൂട്ടു തുറന്നു. സൈക്കിളുകൾ അകത്തേക്കു കയറ്റിയിട്ട് അവരും കയറിയതിനു ശേഷം അവൾ വീണ്ടും ഗേറ്റിന്‍റെ താഴ് പൂട്ടി.

തമ്മിൽത്തമ്മിൽ കൈവിരലുകൾ കോർത്തുപിടിച്ച് അവർ രണ്ടുപേരും റബ്ബർ മരങ്ങൾക്കിടയിലൂടെ കടന്നുപോകുന്ന, പുല്ലുതെളിഞ്ഞുണ്ടായ വഴിയിലൂടെ നടന്നു.

"ഇതിലേ പോയാൽ എവിടെ എത്തും?" ജിഷയുടെ ജിജ്ഞാസ.

"ഒരു സ്ഥലം ഞാൻ പറഞ്ഞിട്ടില്ലേ അന്നൊരിക്കൽ? അരുവിയും വെള്ളച്ചാട്ടവുമൊക്കെയുള്ളത്? അവിടെ."

"ഒരുപാടു ദൂരമുണ്ടോ നടക്കാൻ?"

"ഈ റബ്ബർമരങ്ങളൊക്കെ നിൽക്കുന്നതിന്‍റെ ഏകദേശം നടുക്ക് ഒരു പാറക്കെട്ടുണ്ട്. അവിടം മരങ്ങളൊന്നുമില്ലാതെ തെളിഞ്ഞു കിടക്കുകയാണ് കേട്ടോ. അതിന്‍റെ ഇടക്കാണ് വെള്ളച്ചാട്ടമുള്ളത്. അങ്ങോട്ടേക്ക് കഷ്ടിച്ച് ഒരു കിലോമീറ്റർ ദൂരമേ ഉണ്ടാവൂ."

സംസാരിച്ചു കൊണ്ട് അവർ നടത്തം തുടർന്നു. ഇടക്ക് മിനി ജിഷയെ താൻ പറഞ്ഞ അരുവി തെല്ലു ദൂരത്തു കൂടെ ഒഴുകുന്നത് കാണിച്ചു കൊടുത്തു. അത് തോട്ടത്തിന്‍റെ അതിരിന് അരികിൽ വച്ച് ഒരു പാറയുടെ അടിയിലേക്ക് കയറി മറയുകയാണത്രേ. മീനച്ചിലാറ്റിലേക്കാണ് ഭൂമിക്കടിയിലൂടെ ആ കൊച്ചു ജലപ്രവാഹം എത്തിച്ചേരുന്നതെന്ന് തന്‍റെ മുത്തശ്ശി പറഞ്ഞിട്ടുണ്ടെന്നും മിനി അവളോട് വെളിപ്പെടുത്തി. "സത്യമാണോ എന്തോ, ആർക്കറിയാം!" അവൾ കൂട്ടിച്ചേർത്തു.

ഒടുവിൽ അവർ പാറക്കെട്ടിനരികിൽ എത്തി. വെള്ളമൊഴുകുന്ന കളകളശബ്ദം അവർ അടുക്കുന്തോറും കൂടുതൽ ഉച്ചത്തിലായിക്കൊണ്ടിരുന്നു. പാറകളുടെ മുകളിലൂടെ നടന്ന് അവർ വെള്ളച്ചാട്ടം കാണാവുന്ന സ്ഥലത്ത് ചെന്നു. തെളിമയാർന്ന വെള്ളം പാറയിടുക്കുകളിലൂടെ ഒഴുകി വന്ന് ഏകദേശം രണ്ടാൾ ഉയരത്തിൽ നിന്ന് കുത്തനെ താഴേക്ക് പതിക്കുന്നു. ആ സുന്ദരദൃശ്യം നോക്കിക്കൊണ്ട് അവർ ഇരുവരും നിന്നു.

"ശ്ശൊ! കണ്ടിട്ട് കൊതി വരുന്നു … ." ജിഷ പറഞ്ഞു.

"ആ വെള്ളം വീഴുന്നതിന്‍റെ പരിസരത്ത് നീന്താൻ വേണ്ടത്ര ആഴമുണ്ട്. നമുക്ക് ഇറങ്ങിയാലോ?" മിനി ഒരു നിർദ്ദേശം മുൻപോട്ടു വച്ചു.

"ഇവിടെയോ?" ജിഷ ചുറ്റും നോക്കി. ഉയരമുള്ള പാറകളാൽ തങ്ങൾ ചുറ്റുമുള്ള പ്രദേശത്തിനു കാണാമറയത്താണ് എന്നത് അപ്പോഴാണ് അവൾ ശ്രദ്ധിച്ചത്. എങ്കിലും തുറന്ന സ്ഥലമല്ലേ? അവൾ സംശയിച്ചു.

"ഓ, ഒരു നാണക്കാരി!", മിനി കളിയാക്കി, "എടീ ഇവിടെ പണിക്കാർ ഉള്ളപ്പോൾ അവർ പോലും ഈ ഭാഗത്തേക്ക് വരാറില്ല. ഇപ്പോഴാണെങ്കിൽ അവർ പോലും ഇല്ല താനും."

ജിഷക്ക് ധൈര്യമായി.

അവർ തങ്ങളുടെ മേൽവസ്ത്രങ്ങൾ അഴിച്ചു മാറ്റി ഒരിടത്തു വച്ചു. ബ്രായും പാന്‍റീസും മാത്രം ധരിച്ച് ജിഷയും മിനിയും വെള്ളത്തിലേക്കിറങ്ങി. അപ്പോൾ സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി ആയിരുന്നു. ആ നേരത്തും കുളിരാർന്ന ജലം. ആ തണുപ്പിന്‍റെ സുഖം നുകർന്ന് അവർ മെല്ലെ അതിനുള്ളിലേക്ക് സ്വയം ആഴ്ന്നു. അത് അവർ ഇരുവരുടെയും ഉടലുകളിൽ ആസകലം ഉന്മേഷമുണർത്തി. തുടിച്ചും നീന്തിയും പരസ്പരം ദേഹത്തേക്ക് വെള്ളം തട്ടിത്തെറിപ്പിച്ചു കളിച്ചും അവർ ഉല്ലസിച്ചു.

ഇടക്ക് എപ്പോഴോ ജിഷ അരുവിയുടെ അടിത്തട്ടിൽ നിന്നും ഒരു ഉരുളൻ കല്ലു മുങ്ങിയെടുത്ത് മിനിയുടെ പാന്‍റീസിനുള്ളിൽ ഇട്ടു. അതിനുള്ള പ്രതികരണമായി മിനി ജിഷയെ നീന്തിപ്പിൻതുടർന്നു പിടികൂടിയിട്ട് അവളുടെ പാന്‍റീസ് ബലമായി പിടിച്ചൂരി കരയിലേക്കെറിഞ്ഞു.

"ഹയ്യോ … ! എന്‍റെ പാന്‍റീസ് കളഞ്ഞോടീ നീ … പിശാചേ … ." ജിഷ സങ്കടപ്പെട്ടു.

മിനി പൊട്ടിച്ചിരിച്ചു. "ആഹഹഹ്ഹാ! അങ്ങനെയിരിക്കുമെടീ മോളേ വടയക്ഷീ മിനിയോടു കളിച്ചാൽ … ."

ജിഷയും വിട്ടു കൊടുത്തില്ല. അധികം വൈകാതെ മിനിയുടെ പാന്‍റീസും ജിഷയുടേത് പോയ വഴിയേ പോയി. തുടർന്നുള്ള പോരാട്ടത്തിൽ അവർ രണ്ടു പേരും അവരവരുടെ ഉടലിൽ അവശേഷിച്ചിരുന്ന അടിവസ്ത്രങ്ങൾ കൂടി നഷ്ടപ്പെട്ട് പൂർണനഗ്നരായിത്തീർന്നു. അവരുടെ അട്ടഹസിച്ചുള്ള ചിരികളും കൂവിവിളിക്കലുകളും പാറക്കെട്ടിൽ തട്ടി മുഴങ്ങി. തങ്ങളുടെ നഗ്നത അവർക്ക് ഇരുവർക്കും ഒരു വിഷയമേ ആയില്ല; ഒരു മുറിയിൽ വച്ച് വസ്ത്രങ്ങൾ മാറുമ്പോൾ മറ്റെയാളിന്‍റെ നഗ്നത എത്രയോ തവണ കണ്ടിട്ടുള്ളവരാണ് മിനിയും ജിഷയും. വീണ്ടും വെള്ളത്തിൽ നീന്തിയും മുങ്ങാംകുഴിയിട്ടും പരസ്പരം കാലിന്മേൽ പിടിച്ചു വലിച്ചുമൊക്കെ അവർ കളികൾ തുടർന്നു.

അവർ അരുവിയിൽ ഇറങ്ങിയ നേരം കഴിഞ്ഞ് മണിക്കൂറുകൾ കടന്നു പോയി. ഒടുവിൽ മിനിയാണ് തിമിർപ്പുകൾ മതിയാക്കി കരക്കു കയറാമെന്ന് നിർദ്ദേശിച്ചത്. ജിഷ അവളോട് യോജിച്ചു. കരയിലേക്ക് കയറിയെങ്കിലും കളികൾക്കിടയിൽ എങ്ങോട്ടോ ഒക്കെ തങ്ങളാൽ വലിച്ചെറിയപ്പെട്ട അടിവസ്ത്രങ്ങൾ തപ്പിയെടുക്കാനോ ധൃതി പിടിച്ച് വസ്ത്രങ്ങൾ ധരിക്കുവാനോ അവർക്ക് തോന്നിയില്ല. മിനിയും ജിഷയും ഒരു പരന്ന പാറയുടെ പുറത്ത് പ്രകൃതിയുടേതായ താന്താങ്ങളുടെ അവസ്ഥയിൽ ഇരുന്നു. ബാല്യം പിന്നിട്ടതിനു ശേഷം, എത്രയോ വർഷങ്ങൾ കഴിഞ്ഞ്, ഇന്ന് ആദ്യമായാണ് ഉടലിന്മേൽ ഒരു നൂൽക്കഷ്ണം പോലുമില്ലാതെ ഒരു തുറന്ന സ്ഥലത്ത് വരുന്നത് എന്ന ചിന്തയായിരുന്നു അവർ രണ്ടാളുടെയും മനസ്സിലേക്ക് ആദ്യം കടന്നു വന്നത്. മുഖത്തോടു മുഖം നോക്കിയപ്പോൾ അതിന്‍റെ വൈചിത്ര്യം ഓർത്ത് ഇരുവരും ചിരിച്ചു പോയി. പരിമിതമെങ്കിൽ പോലും അപ്പോഴത്തെ ആ സ്വാച്ഛന്ദ്യം ജിഷയുടെയും മിനിയുടെയും മനസ്സുകളിൽ ഒരു കാറ്റിൽ പാറുന്ന പട്ടത്തിന്‍റെ അനുഭവമായി തോന്നി. അവർ കിടന്നു കൊണ്ട് ചിരി തുടർന്നു. ഏറെ പ്രയാസപ്പെടേണ്ടി വന്നു അവർക്ക് രണ്ടാൾക്കും ചിരി അടക്കാൻ.

ജിഷയെ തൊട്ടുരുമ്മി കിടന്നുകൊണ്ട് അവളുടെ കാതിൽ മിനി മന്ത്രിച്ചു: "മോളേ … നീ എന്‍റെ ബെസ്റ്റിന്‍റെ ബെസ്റ്റ് ഫ്രണ്ടല്ലേടീ … നിന്നെ ഞാൻ ഒന്ന് കടിച്ചു തിന്നോട്ടെ?"

“പോടീ കുട്ടിപ്പിശാചേ.” ജിഷ മിനിയുടെ കവിളത്ത് മൃദുവായി ഒന്നു നുള്ളി.

മിനിയുടെ കൈവിരലുകൾ ജിഷയുടെ നിറുകമേൽ തലോടി. ജിഷയുടെ കവിളത്ത് മിനി ഒന്നുമ്മ വച്ചു. അവൾ കുളിരണിഞ്ഞ് വിടർന്നു മന്ദഹസിച്ചു. തെല്ലു നാണിച്ച് അവൾ മറുകവിളും തൊട്ടു കാണിച്ചു. അവിടെയും വേണം അവൾക്ക് ഉമ്മ! മടികൂടാതെ മിനി അവിടെയും ചുണ്ടുകൾ ചേർത്തു. ഇനി ജിഷയുടെ ഊഴമായിരുന്നു. മിനിയെ കെട്ടിപ്പിടിച്ച് അവളുടെ രണ്ടു കവിളുകളിലും ജിഷ മാറി മാറി ചുംബിച്ചു.

അവൾ മുഖമകത്തിയപ്പോൾ മിനി തന്‍റെ ചുണ്ടുകളിൽ തൊട്ടു കാണിച്ചു.

“ഇവൾ ഇതെന്തു ഭാവിച്ചാണ്‌!” ജിഷ ഒരു നിമിഷം മനസ്സിലോർത്തു. മിനി കണ്ണുകൾ പൂട്ടി മുഖം നീട്ടിപ്പിടിച്ച് ജിഷയുടെ ചുണ്ടുകൾക്കായി കാക്കുകയാണ്‌. എന്തുമാവട്ടെയെന്നു കരുതി അവൾ മിനിയുടെ ചൊടികളിലേക്ക് ചുണ്ടുകളടുപ്പിച്ചു. അവ തമ്മിലുള്ള സ്പർശനം അവരിരുവരുടെയും ഉടലുകളിൽ പുളകത്തിന്‍റെ അലകളുയർത്തി. ആദ്യം ഇടവിട്ടിടവിട്ട് അവർ അവ തമ്മിൽ കൂട്ടിമുട്ടിച്ചു രസിച്ചു. പിന്നീട് ജിഷയുടെ മേൽച്ചുണ്ട് മിനി തന്‍റെ ചുണ്ടുകൾക്കിടയിലാക്കി. ആദ്യം ഒന്നു മടിച്ചെങ്കിലും അതവൾക്കു വിട്ടുകൊടുത്തിട്ട് ജിഷ മിനിയുടെ കീഴ്ച്ചുണ്ടിനെ തന്‍റെയും ചൊടികളാൽ തടവിലാക്കി. അവർ പരസ്പരം അധരോഷ്ഠങ്ങൾ പാനം ചെയ്തു. മാറി മാറി പല പ്രാവശ്യം. ഒടുവിൽ മുഖങ്ങൾ തമ്മിലകത്തി അവർ പരസ്പരം കണ്ണുകളിലേക്ക് രാഗാർദ്രമായി നോക്കി പുഞ്ചിരി തൂകി.

പെട്ടെന്ന് വന്യവേഗമാർന്ന ഒരു നീക്കത്തിൽ മിനി തന്‍റെ മുഖം ജിഷയുടെ കഴുത്തിലേക്ക് ചേർത്തു. അവിടെ ഉമ്മവച്ചുമ്മവച്ച് മുകളിലേക്കു നീങ്ങി അവൾ ഒടുവിൽ ജിഷയുടെ ചെവിക്കുടയുടെ കീഴ്ഭാഗത്തെ മൃദുചർമ്മത്തിൽ പതുക്കെ ഒന്നു കടിച്ചു. ഇക്കിളിയും വിറവലും പൂണ്ടൊരാവേശത്തിൽ ജിഷ മിനിയെ കയറിപ്പിടിച്ച് അവളെ മലർത്തിക്കിടത്തിയിട്ട് സ്വയം അവളുടെ മീതെ കയറി കിടന്നു.

“ഫ്രണ്ട്സ് തമ്മിൽ ഇങ്ങനെയൊക്കെ ആകാമോ?” തെല്ല് കുസൃതി കലർന്ന സ്വരത്തിൽ ജിഷ ചോദിച്ചു.

“ആവോ. എനിക്കറിഞ്ഞു കൂടാ.” കള്ളച്ചിരി ചിരിച്ചുകൊണ്ട് മിനി മറുപടി നൽകി.

“എടീ കള്ളിപ്പൂച്ചേ ... ” അതു പറഞ്ഞുകൊണ്ട് ജിഷ മുന്നോട്ടാഞ്ഞ് മിനിയുടെ മൂക്കിൻതുമ്പിന്മേൽ പതുക്കെ ഒന്നു കടിച്ചു. “ങീയോ എണ്‌ടെ ബൂക്കേ...” അവൾ കൊഞ്ചി. ജിഷ മിനിയുടെ കൺപോളകളിന്മേൽ തെരുതെരെ ചുംബിച്ചു. ജിഷ ഒന്നു നിവർന്നു; അപ്പോൾ മിനി അവളുടെ ഇരുസ്തനങ്ങളെയും തന്‍റെ കൈത്തലങ്ങൾക്കുള്ളിലാക്കി മെല്ലെ അമർത്തി. അവയുടെ ഞെട്ടുകളെ തന്‍റെ നാവു കൊണ്ട് ഇക്കിളിയാക്കി. ജിഷ സുഖം കൊണ്ട് മൂളി. അവർ തങ്ങളുടെ സ്ഥാനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറി. ജിഷ മിനിയുടെ മുലകളിന്മേൽ പിടിച്ചു. മിനിയുടെ മാറിൽ മുഖമണച്ച് ജിഷ അവളുടെ ഇടത്തേ മുലക്കണ്ണ്‌ തന്‍റെ വായിൽ എടുത്ത് നുണയാൻ തുടങ്ങി. സ്വയം മറന്ന് അവൾ മിനിയുടെ ഉടലിന്മേൽ അമ്മയുടെ മുല കുടിക്കുന്ന ശിശുവായി; പ്രണയഹർഷത്തിൽ ഒരു മാതൃഭാവം മിനിയുടെ മനസ്സിനുള്ളിലും വന്നു നിറഞ്ഞു.

“കുടിക്കെടാ കുട്ടാ ... അമ്മേടെ വാവേ ... നല്ലോണം കുടിക്ക് ... .” ജിഷയുടെ ശിരസ്സിൽ അരുമത്തത്തോടെ തലോടിയും അവളുടെ മുടിയിഴകൾക്കിടയിലൂടെ കൈവിരലുകളോടിച്ചും കൊണ്ട് അവൾ പിറുപിറുത്തു. അവളുടെ സ്നേഹാർദ്രമായ വാക്കുകൾ ജിഷയുടെ കാതുകളിൽ പതിഞ്ഞപ്പോൾ അവളുടെ ഉള്ളം വെണ്ണ പോലെ അലിഞ്ഞു. മുലകുടിയുടെ സുഖത്തിൽ സ്വയമറിയാതെ മൂളലുകൾ പുറപ്പെടുവിച്ചു കൊണ്ട് അവൾ തന്‍റെ കൂട്ടുകാരിയെ ഒരമ്മയാക്കി. നിർവൃതിയുടേതായ നിമിഷങ്ങൾ കടന്നുപൊയ്ക്കൊണ്ടിരുന്നു. ഒടുവിൽ മിനിയുടെ മുലകളിൽ നിന്ന് ജിഷ മുഖമുയർത്തിയപ്പോൾ അവളുടെ ഇരുമുലക്കണ്ണുകളും ജിഷയുടെ ഉമിനീരിനാൽ കുതിർന്നിരുന്നു. സംതൃപ്തിയോടെ ജിഷ മിനിയുടെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചു; മിനി തിരിച്ചും.

അവർ വീണ്ടും തമ്മിൽത്തമ്മിൽ സ്ഥാനങ്ങൾ വച്ചുമാറി. “ഇനി ഞാൻ അമ്മ.” ജിഷ ഒരു മന്ദസ്മിതത്തോടെ പറഞ്ഞു. മിനിയും ഇളംചിരി തൂകി. ജിഷ മിനിയുടെ മാറിടത്തിലേക്ക് കമിഴ്ന്നണഞ്ഞു. അവൾ മിനിയുടെ മുലകൾ മാറി മാറി കുടിക്കുമ്പോൾ അവളുടെ നഗ്നമായ മുതുകിലെ മിനുസമാർന്ന ചർമത്തിനു മീതെ മിനിയുടെ വിരലുകൾ ചിത്രങ്ങൾ വരച്ചു.

ജിഷയുടെ ഊഴം കഴിഞ്ഞ് അവർ പരസ്പരം ചുണ്ടുകളിൽ ഉമ്മ വച്ചു. കൊതിയോടെ അവർ ഇരുവരും മറ്റെയാളിന്‍റെ ചുണ്ടുകൾ നുണഞ്ഞു. അവർ തങ്ങളുടെ നാവുകൾ തമ്മിൽ ചുറ്റിയിഴുകിക്കളിച്ചു.

*** *** *** ~ *** *** *** ~ *** *** ***

ജിഷയും മിനിയും താന്താങ്ങളുടെ വശം ചരിഞ്ഞു കിടന്ന് മറ്റെയാളിന്‍റെ ജഘനത്തോട് സ്വന്തം മുഖം ചേർത്ത് “69” നിലയെ പൂണ്ടു. മിനിയുടെ രതിപുഷ്പത്തോട് തന്‍റെ നാസിക അണച്ച് ജിഷ ഒരു ദീർഘോച്ഛ്വാസത്താൽ അവളുടെ മാദകസുഗന്ധം ആസ്വദിച്ചു. അവളുടെ നാവ് മിനിയുടെ ബഹിർഭഗോഷ്ഠങ്ങൾക്കിടയിലെ കൊഴുത്ത നനവൂറുന്ന രന്ധ്രത്തിലൂടെ മെല്ലെ ഒന്നു മേലോട്ടിഴഞ്ഞു. മിനിയിൽ നിന്നും സുഖാലസ്യത്തിന്‍റേതായ ഒരു നിശ്വാസമുയർന്നു. അതേ സമയം അവളുടെ ചൊടികൾ ജിഷയുടെ യോനീമുഖത്തോട് അടുക്കുകയായിരുന്നു. നിമിഷനേരത്തിനുള്ളിൽ അവളുടെ ആർദ്രമായൊരു ഊഷ്മളചുംബനം ജിഷയുടെ വിടർന്ന രതിമന്ദിരത്തെ ഇക്കിളിയിട്ടു. അവർ പരസ്പരം സംഭോഗാവയവങ്ങളെ നക്കുകയും ഉമ്മ വക്കുകയും ചെയ്തു. അവരിരുവരുടെയും നാവുകൾ മറ്റെയാളിന്‍റെ കൃസരിയെ വിദഗ്ദ്ധമായി ഉത്തേജിപ്പിച്ചു. അതിനോടൊപ്പം മിനി ജിഷയുടെ യോനിക്കുള്ളിൽ തന്‍റെ കൈവിരലുകൾ കയറ്റിയിറക്കുവാനും തുടങ്ങി; ജിഷയുടെ ഉള്ളിൽ നിയന്ത്രിക്കാനാവാത്ത ഒരു വികാരാവേശം വളർന്നു. മിനിയുടെ വിരലുകളും അവളുടെ ചുണ്ടുകളും അവളുടെ നാവും ചേർന്ന് മിനിയെ തിരിച്ചുവരവില്ലാത്ത അനുഭൂതിമുനമ്പിലെത്തിച്ചു. മിനിയുടെ മിഴിയിതളുകൾ കൂമ്പിയടഞ്ഞു. ഒരു നിമിഷം. ഏതോ ഒരു ഇന്ദ്രിയസംവേഗത്തള്ളലേറ്റ് അവൾ അവിടെ നിന്നും താഴേക്ക്, രതിമൂർച്ഛയുടെ അലകളിലേക്ക്, നില തെറ്റി വീണു. മഴവില്ലുകളും മേഘവെണ്മയും നീലാകാശവും നക്ഷത്രപങ്തികളും പ്രചണ്ഡമാരുതനും ഇടിമുഴക്കങ്ങളും പേമാരിയും വർണ്ണനാതീതമായ സൗന്ദര്യഗാംഭീര്യവും ... എല്ലാം ഒന്നിച്ച് അനുഭവിച്ചു കൊണ്ട് അവൾ വായുവിൽ ഒരു തൂവലായി പാറി. ഹർഷോന്മാദത്തിന്‍റെ തരംഗങ്ങളിലേക്ക് അവൾ താണിറങ്ങി. ത്രസിക്കുകയായിരുന്ന തന്‍റെ ഭഗശിശ്നികമേൽ നിന്നും സ്വയമറിയാതെ അവൾ ജിഷയുടെ മുഖം തള്ളി മാറ്റി; ഇപ്പോൾ അതിന്മേലുള്ള ഒരു തരിമ്പു പോലും കൂടുതൽ ഉത്തേജനം തനിക്കു താങ്ങാനാവില്ലെന്ന് അവൾക്കു തോന്നി. ത്രുടിയിൽ നൂറുകണക്കിന്‌ ദ്രുതപേശീസ്പന്ദനങ്ങളിലൂടെ അവൾ വിറപൂണ്ടു. തിരമാലകൾ അവളെ അമ്മാനമാടുകയായിരുന്നു. അവയുടെ ശക്തി മെല്ലെ, മെല്ലെ ക്ഷയിച്ചു കൊണ്ടേ വന്ന്‌ ഒടുവിൽ സുബോധത്തിന്‍റെ കരയിൽ അവൾ വന്നടിഞ്ഞു.

കണ്ണുകൾ തുറന്നു് മിനി ഒരു ദീർഘനിശ്വാസമുതിർത്തു. അവളുടെ കിതപ്പുകളിലും നോട്ടത്തിലും നിർലജ്ജവും നിർഭയവും നിശ്ചിന്തവുമായ വന്യത മാത്രമായിരുന്നു അപ്പോൾ ഉണ്ടായിരുന്നത്. സുരതോന്മാദം നൽകിയ പുത്തനുണർവ്വോടെ അവൾ ജിഷയുടെ ഭഗരന്ധ്രത്തിലേക്ക് മുഖം ആഞ്ഞണച്ചു.

മിനിയുടെ നാവ് ജിഷയുടെ രതിനീഡത്തിൽ കുസൃതികൾ പണിഞ്ഞു. ജിഷ പരവശയായി പുളയുകയായിരുന്നു. അവളുടെ ഉച്ഛ്വാസങ്ങൾ ക്ലേശിച്ചുള്ളവയും ഞരക്കങ്ങളോടു കൂടിയവയുമായി; അവളുടെ നിശ്വാസങ്ങൾ മൂളലുകളുമായിടകലർന്നു. ജിഷയുടെ കൃസരിയെ മിനി ചുംബിച്ചു. അവളുടെ നാവ് അതിന്‍റെ കടക്കൽ ഇക്കിളി കൂട്ടി. മിനിയുടെ വിരലുകൾ ജിഷയുടെ യോനിക്കുള്ളിൽ വേഗത്തിൽ കയറിയിറങ്ങുവാൻ തുടങ്ങി. ജിഷയുടെ മനസ്സിനെ അവൾ ഒരു മായാപ്രപഞ്ചത്തിലേക്ക് കൊണ്ടുപോയി. അവിടെ അവർ ഇരുവരും അല്ലാതെ മറ്റാരുമില്ലായിരുന്നു; മറ്റൊന്നുമില്ലായിരുന്നു. രതിപ്രകർഷത്തിന്‍റെ ആദ്യതരംഗാവർത്തി ജിഷയുടെ ഉടലിനെ പിടിച്ചുകുലുക്കി. അവളുടെ കൂമ്പിയ കണ്ണുകൾക്കുള്ളിലെ കൃഷ്ണമണികൾ പിന്നാക്കം മലച്ചു. അവളുടെ കൈകൾ എവിടെയൊക്കെയോ തെരുപ്പിടിക്കാൻ ശ്രമിച്ചു. അവൾ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ഒന്നിനു മീതെ മറ്റൊന്നായി കുതിച്ചുയർന്ന ഹർഷാവേഗങ്ങളിൽ, ചലനതീവ്രതയുടെ പാരമ്യമായ നിശ്ചലതയിൽ, മിനിക്ക് അവളെത്തന്നെ നഷ്ടപ്പെട്ടു. നിർവൃതിയുടെ ആ നിമിഷത്തിൽ അവൾ എല്ലാമാകുകയും ഒന്നുമല്ലാതാകുകയും ചെയ്തു ... .

തീക്ഷ്ണത കുറഞ്ഞു കൊണ്ടേ വന്ന ഉപകമ്പനങ്ങളിലൂടെ ജിഷയുടെ ദേഹവും മനസ്സും മെല്ലെ ശാന്തമായി. അവളുടെ രതിസ്രവങ്ങളാൽ നനഞ്ഞ ഭഗപ്രദേശം മിനി അരുമയായി നക്കിത്തുടച്ചു. ജിഷ ഉന്മാദിനിയെപ്പോലെ എന്തൊക്കെയോ അസ്പഷ്ടമായി കുറുകി. അവൾ ആവേശത്തോടെ മിനിയുടെ തേൻകുമ്പിളിനെ ചുംബിക്കുകയും നക്കുകയും ചെയ്തു. ഓരോ തവണ കൂടി മിനിയും ജിഷയും പരസ്പരം വദനസുരതം ചെയ്തുകൊടുത്ത് രതിമൂർച്ഛയിൽ എത്തിച്ചു. പിന്നീട് എപ്പോഴോ അവർ ഇരുവരും അതേ നിലയിൽ തന്നെ, ഒരാൾ മറ്റെയാളിന്റെ രതിപുഷ്പത്തിൽ മുഖം അണച്ച്, നിദ്രയിലേക്ക് അലിഞ്ഞു.

സംതൃപ്തിയുടെ ഒരു മന്ദസ്മേരം അപ്പോഴും അവർ രണ്ടു പേരുടെയും ചൊടികളിൽ തങ്ങി നിന്നിരുന്നു.

12
Please rate this story
The author would appreciate your feedback.
  • COMMENTS
Anonymous
Our Comments Policy is available in the Lit FAQ
Post as:
Anonymous
Share this Story

Similar Stories

The Awakening of Kristen Ch. 01 Literotica helps when husband's away.in Toys & Masturbation
Confessions Ch. 01 Psychiatrist begins his search of lust and love.in Erotic Couplings
Touching Her Woman discovers a new passion with another girl.in Lesbian Sex
Fetish Focus: Lesbian Breastfeeding My step-daughter's friend make love to my full breasts.in Fetish
Change Room Ch. 01 Crush on department store clerk turns to lust in change room.in Lesbian Sex
More Stories